KOYILANDY DIARY

The Perfect News Portal

പിഷാരികാവ് കാളിയാട്ട മഹോത്സവം ആഘോഷ കമ്മിറ്റി രൂപികരിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കളിയാട്ട മഹോത്സവം ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. ട്രസ്റ്റിമാരായ കീഴയിൽ ബാലൻ ഇ. അപ്പുക്കുട്ടി നായർ, സി. ഉണ്ണികൃഷ്ണൻ, തൈക്കണ്ടി ശ്രീപുത്രൻ, ബാലകൃഷ്ണൻ അരിക്കുളം, എക്സിക്യൂട്ടീവ് ഓഫിസർ ടി. ടി. വിനോദ് കുമാർ, ഇ എസ്. രാജൻ, ഉണ്ണികൃഷ്ണൻ മരളൂർ, തൈക്കണ്ടി രാമദാസൻ, ഓട്ടൂർ ജയപ്രകാശ്, പി. രാജൻനായർ, ശിവദാസൻ പനച്ചിക്കുന്ന്, പുഷ്പരാജ് നങ്ങാണത്ത്, എ.കെ. ശ്രീജിത്ത്, അജയകുമാർ മീത്തൽ എന്നിവർ സംസാരിച്ചു.
ഉത്സവ ആഘേഷ കമ്മിറ്റി ഭാരവാഹികളായി ഇളയിടത്ത് വേണുഗോപാൽ (ചെയർമാൻ), ഇ.എസ്. രാജൻ, ഉണ്ണികൃഷ്ണൻ മരളൂർ, പ്രസൂൺ കാവിൽ (കൺവീനർമാർ) ടി.ടി. വിനോദൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.