KOYILANDY DIARY

The Perfect News Portal

നടുവത്തൂർ ഓറോക്കുന്നുമ്മൽ വിനീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണം: സിപിഐ(എം)

കൊയിലാണ്ടി: നടുവത്തൂർ ഓറോക്കുന്നുമ്മൽ വിനീഷ് വിദേശത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണെന്ന് സിപിഐ(എം) നമ്പ്രത്തുകര ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം നേതാക്കൾ എസ്.പി ക്ക് നേരിട്ട് പരാതി നൽകിയിട്ടുണ്ട്. മെയ് 14-ാം തിയ്യതി ഭാര്യ ആര്യയേയും രണ്ടര വയസ്സുള്ള മകനെയും കാണാതായതിനെ തുടർന്നാണ് ഭർത്താവ് വിനീഷ് വിദേശത്ത് ആത്മഹത്യ ചെയ്തത്. മലപ്പുറം സ്വദേശി 20 വസ്സുകാരനൊപ്പം വിനീഷിന്റെ ഭാര്യ രണ്ടരവയസ്സുള്ള കുഞ്ഞുമായി ഒളിച്ചോടി പോയതാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് വിനീഷിനെ ആത്മഹത്യയിലേക്ക് നയിച്ചത്. മെയ് 15നാണ് വിനീഷ് ആത്മഹത്യ ചെയ്തത്.

എന്നാൽ നടന്നിട്ട് ദിവസങ്ങൾ ഏറെയായിട്ടും ഇവരെ പിടികൂടാൻ ഇതുവരെയും സാധിച്ചിട്ടില്ലെ എന്നതും ആര്യ കുഞ്ഞിനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും മാതാപിതാക്കൽ പറയുന്നു. അതിനാൽ ഇരുവരെയും അടിയന്തരമായി കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന് ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു. ആര്യക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ആഴ്ച ഇത് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ടീച്ചറും സിപിഐ(എം) നേതാക്കളായ എൻ.എം. സുനിൽ, അമൽ സരാഗ എന്നിവർ എസ് പിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു.

Advertisements