KOYILANDY DIARY

The Perfect News Portal

കോൺഗ്രസ്സ് നേതാവ് ടി. വി. വിജയന്റെ നാലാം ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടി: ടി.വി. വിജയനെ അനുസ്മരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊയിലാണ്ടിയിലെ മുൻനിര നേതാവും, നാടക നടനും, CBCDA സംസ്ഥാന കമ്മറ്റി അംഗവും, മുൻ നഗരസഭ കൗൺസിലറുമായിരുന്ന ടി. വി. വിജയന്റെ നാലാം ചരമവാർഷികം ആചരിച്ചു. അനുസ്മരണ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിൻറെ പയറ്റുവളപ്പിലെ സ്വവസതിയിൽ പുഷ്പാർച്ചന നടത്തി. ഡിസിസി അധ്യക്ഷൻ അഡ്വ. കെ. പ്രവീൺകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് തോറോത്ത് മുരളി അധ്യക്ഷതവഹിച്ചു.
സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കൊയിലാണ്ടിയിലെ കോൺഗ്രസ് പ്രസ്ഥാനത്തിൻറെ കരുത്തും പ്രചോദനമായിരുന്ന നേതാവായിരുന്നു  ടിവി വിജയൻ എന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ അനുസ്മരിച്ചു.
Advertisements
തുടർന്ന് നടന്ന സ്മരണികയിൽ കെപിസിസി മെമ്പർ രത്നവല്ലി ടീച്ചർ,  വി പി ഭാസ്കരൻ രാജൻ കിണറ്റിൻകര, ചെറുവക്കാട് രാമൻ, രാജേഷ് കീഴരിയൂർ അഡ്വക്കേറ്റ് ഉമേന്ദ്രൻ , തൻഹീർ കൊല്ലം, കൗൺസിലർ സുമതി എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ സ്വാഗതവും ബൂത്ത് പ്രസിഡണ്ട് രാജു തട്ടാരി നന്ദിയും പറഞ്ഞു.