KOYILANDY DIARY

The Perfect News Portal

വലിയതോട് – ഹാർബർ, ട്രാഫിക്ക് പോലീസ് സ്റ്റേഷൻ – ബീച്ച് റോഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു

കൊയിലാണ്ടി: നവീകരിച്ച വലിയതോട് – ഹാർബർ റോഡ്, ട്രാഫിക്ക് പോലീസ് സ്റ്റേഷൻ – ബീച്ച് റോഡ് എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഹാർബർ എഞ്ചിനിയറിങ്ങ് വകുപ്പ് നടപ്പിലാക്കി വരുന്ന തീരദേശ റോഡുകളുടെ നിലവാരമുയർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്. സംസ്ഥാന മത്സ്യ ബന്ധന, സാംസ്ക്കാരിക യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനിൽ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയായി.

പന്തലായനി വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ ശിലാഫലകം നീക്കി ഉദ്ഘാടനം നിർവ്വഹിച്ചു. അസി എക്സിക്യൂട്ടീവ് എഞ്ചിനിയർ ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് രാകേഷ് എം എസ് റിപ്പോർട്ട് അവതരിപ്പിച്ചു.

Advertisements

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ പി ബാബുരാജ്, നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഇ കെ അജിത്ത്, നഗരസഭ വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര, നഗരസഭ കൗൺസിലർമാരായ എ അസീസ് കെ ടി വി റഹ്മത്ത്, പി രത്നവല്ലി, മനോജ് പയറ്റ് വളപ്പിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി വി സത്യനാഥൻ, സുരേഷ് മേലേപ്പുറത്ത്, റഷീദ്, അഡ്വ: ടി കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. അസി. എഞ്ചിനിയർ ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് ഷീന ഹമീദ് നന്ദിയും പറഞ്ഞു.

Advertisements