KOYILANDY DIARY

The Perfect News Portal

ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുന്നു

കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല അനുമോദിക്കുന്നു. ഒക്ടോബർ 8ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി അരങ്ങാടത്ത് മുന്നാസ് കൺവെൻഷൻ സെന്ററിലാണ് പരിപാടി നടക്കുന്നത്.
മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ അന്ന് രാവിലെ 9.30 ന് മുൻപായി മുന്നാസ് കൺവെൻഷൻ സെന്ററിൽ എത്തിച്ചേരണമെന്ന് എം.എൽ.എ ഓഫീസിൽ നിന്ന് അറിയിച്ചു.