KOYILANDY DIARY

The Perfect News Portal

ദുരന്ത മുന്നൊരുക്ക പരിശീലനം നടത്തി

ദുരന്ത മുന്നൊരുക്ക പരിശീലനം നടത്തി.. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ  കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച്  താലൂക്കിലുള്ള സാമൂഹ്യ സന്നദ്ധ സേന പ്രവർത്തകർക്ക് ദുരന്ത മുന്നൊരുക്ക പരിശീലനം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇ. അനിതകുമാരി , തഹസിൽദാർ സി പി മണി എന്നിവർ സംസാരിച്ചു.
ഉദ്ഘാടന ചടങ്ങിനു ശേഷം ദുരന്ത നിവാരണം സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥ റംഷീന കെ വി ക്ലാസ്സ്‌ എടുത്തു. ഫസ്റ്റ് എയ്ഡ് & ട്രോമ കെയർ സംബന്ധിച്ച് എയ്ഞ്ചൽസ് ഇന്റർനാഷണൽ പ്രവർത്തകരും ഫയർ & സേഫ്റ്റി വിഷയത്തിൽ കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി, പി ആനന്ദൻ്റെ നേതൃത്വത്തിലുള്ള സംഘവും പരിശീലനം നൽകി.