KOYILANDY DIARY

The Perfect News Portal

വികസന സെമിനാർ നടത്തി

വികസന സെമിനാർ നടത്തി. കൊയിലാണ്ടി: നഗരസഭയുടെ 2023 – 24 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ നടത്തി. ടൗൺ ഹാളിൽ നടന്ന സെമിനാർ നഗരസഭ ചെയർപേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. സുരേഷ് വാർഷിക പദ്ധതി അവലോകനവും ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ. സുധാകരൻ പദ്ധതി വിശദീകരണവും നടത്തി.
സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാരായ കെ. ഷിജു, ഇ. കെ. അജിത്, സി. പ്രജില, നിജില പറവക്കൊടി, കെ. എ. ഇന്ദിര, കൗൺസിൽ പാർട്ടി നേതാക്കളായ പി. രത്നവല്ലി, വി. പി. ഇബ്രാഹിംകുട്ടി, കെ. കെ. വൈശാഖ്,വികസന സമിതി അംഗങ്ങളായ എൻ. കെ. ഭാസ്കരൻ, കെ. എം. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ ഇ. ബാബു എന്നിവർ സംസാരിച്ചു.