KOYILANDY DIARY

The Perfect News Portal

അരിക്കുളം ശ്രീ മന്നൻ കാവ് ശിവക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവം

അരിക്കുളം ശ്രീ മന്നൻ കാവ് ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും ശിവരാത്രി ആഘോഷവും ഫെബ്രുവരി 17, 18 തിയ്യതികളിലായി നടക്കും. മഹോത്സവത്തോടനുബന്ധിച്ച് 17 ന് രാവിലെ 5 മണിക്ക് നട തുറക്കൽ, 6 മണിക്ക് ഗണപതി ഹോമം, 6. 30 ന് ഉഷപൂജ, 11 മണിക്ക് ഉച്ചപൂജ, വൈകുന്നേരം 6 മണിക്ക് ദീപാരാധന, 7 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം.
18 ന് രാവിലെ 5 മണിക്ക് നട തുറക്കൽ, 6 മണിക്ക് ഗണപതി ഹോമം, 7 മണിക്ക് ഉഷപൂജ, 12 മണിക്ക് ഉച്ചപൂജ, 12.30 മുതൽ 3 വരെ അന്നദാനം, വൈകുന്നേരം 5 മണിക്ക് ഗായത്രി മുക്കിൽ നിന്നും ആരംഭിക്കുന്ന ആഘോഷ വരവ്, വൈകുന്നേരം 7. 30 ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ, തിരുവാതിരക്കളി തുടർന്ന് കരോക്കെ ഗാനമേള എന്നിവ ഉണ്ടായിരിക്കും.
Advertisements