KOYILANDY DIARY

The Perfect News Portal

ബ്രഹ്മപുരം തീപിടുത്തം: കോർ‌പ്പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ

കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിൽ കൊച്ചി കോർ‌പ്പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ. ഒരു മാസത്തിനുള്ളി‍ൽ പിഴയടക്കാനാണ് നിർദേശം. തുക കേരള ചീഫ് സെക്രട്ടറിക്കാണ് അടക്കേണ്ടത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.

കേരളത്തിൽ പ്രത്യേകിച്ച് കൊച്ചിയിൽ മാലിന്യ സംസ്കരണത്തിൽ തുടർച്ചയായ വീഴ്ച സംഭവിക്കുന്നുവെന്നും, മാരകമായ അളവിൽ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാർത്ഥങ്ങൾ കണ്ടെത്തിയെന്നും ട്രൈബ്യൂണൽ പറഞ്ഞു. ഭാവിയിൽ സുഖമമായി പ്രവർത്തിക്കുന മാലിന്യ പ്ലാൻ്റ് സ്ഥാപിക്കാനും നിർദ്ദേശമുണ്ട്.