KOYILANDY DIARY

The Perfect News Portal

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. കോഴിക്കോട്: പറമ്പിൽ സ്വദേശി നൈഫ് (18), പൊക്കുന്ന് സ്വദേശി മുഹമ്മദ് ഫാസിൽ (18), മുഖദാർ സ്വദേശി അഫ്സൽ (19) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് യുവാക്കൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. പ്ലസ് വൺ വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ചുവെന്നാണ് മാതാപിതാക്കൾ പരാതി നൽകിയിരിക്കുന്നത്.

ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ പരിചയപ്പെട്ടതെന്ന് പ്രതികൾ മൊഴി നൽകി. എന്നാൽ പീഡനം നടന്നിട്ടില്ലെന്നും സുഹൃത്തുക്കൾക്കൊപ്പം കറങ്ങാൻ പോയതാണെന്നും പെൺകുട്ടി പറഞ്ഞു. പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് പ്രാഥമിക വൈദ്യപരിശോധനയിലും തെളിഞ്ഞിട്ടുണ്ട്. എന്നാൽ മാതാപിതാക്കൾ പരാതിയിൽ ഉറച്ചുനിൽക്കുകയാണ്.

പെൺകുട്ടിയെ രണ്ട് ദിവസം കാണാനില്ലായിരുന്നുവെന്നും തട്ടിക്കൊണ്ടുപോയതിനാലാണ് ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാതിരുന്നതെന്നുമാണ് ഇവരുടെ വാദം. പ്രതികൾ അപായപ്പെടുത്തുമെന്ന് ഭയന്നാണ് പെൺകുട്ടി ഒന്നും തുറന്നു പറയാത്തതെന്നും ഇവർ സംശയിക്കുന്നുണ്ട്. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ചേവായൂർ പൊലീസ് അറിയിച്ചു.

Advertisements