കുറുവങ്ങാട് കാഞ്ഞാരിതഴെ – തച്ചിലേരി താഴെ റോഡ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി നഗരസഭ കുറുവങ്ങാട് കാഞ്ഞാരിതഴെ – തച്ചിലേരി താഴെ റോഡ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ വത്സരാജ് കേളോത്ത്, നഗരസഭ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എ. സുധാകരൻ, മുൻ കൗൺസിലർമാരായ ടി. രാഘവൻ, എം. എം. വിജയ, ഓറ റസിഡൻസ് അസോസിയേഷൻ പ്രതിനിധി പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ പ്രഭ ടീച്ചർ സ്വാഗതവും ഗിരിജ നന്ദിയും പറഞ്ഞു.

