KOYILANDY DIARY

The Perfect News Portal

മാവൂർറോഡിൽ ബസ്‌ ജീവനക്കാരും ബൈക്ക് യാത്രികരും സംഘർഷം

കോഴിക്കോട്: മാവൂർറോഡിൽ ബസ്‌ ജീവനക്കാരും ബൈക്ക് യാത്രികരും സംഘർഷം. ബസ് ദേഹത്ത് ഇടിക്കാൻ വന്നതിനെച്ചൊല്ലിയാണ് തർക്കം. ഇതിനിടെ ബസ്സിന്റെ ചില്ല് തകർന്നു. തിങ്കൾ രാത്രി 7.30 ഓടെ മാവൂർറോഡിലാണ് സംഭവം. സി​ഗ്നൽ കാത്തിരിക്കുന്ന ബൈക്ക് യാത്രികർക്കുനേരെ ട്രാക്ക് തെറ്റിച്ചെത്തിയ കുറ്റ്യാടി റൂട്ടിലെ അജ്‌വ ബസ് ഇടിക്കാൻ ശ്രമിച്ചതാണ്‌ തർക്കത്തിന്‌ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. വേങ്ങേരി സ്വദേശികളാണ് യുവാക്കൾ. ഇതിലൊരാളുടെ അച്ഛൻ ന​ഗരത്തിലെ  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അങ്ങോട്ട്‌ പോകുംവഴിയാണ് സംഭവം. യുവാക്കൾ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി.