KOYILANDY DIARY.COM

The Perfect News Portal

ചാങ് ഇ-7 ചാന്ദ്ര പേടകം വിക്ഷേപിക്കാൻ ചൈന

.

ചാങ് ഇ-7 ചാന്ദ്ര പേടകം വിക്ഷേപിക്കാൻ ചൈന. 2026 ന്റെ രണ്ടാം പകുതിയോടെ ചൈനയുടെ ചാങ്’ഇ-7 ചാന്ദ്ര പേടകം വിക്ഷേപിക്കും. ചൈന മാനെഡ് സ്‌പേസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ചാങ്’ഇ-7 ചാന്ദ്ര പേടകം തെക്കൻ ദ്വീപ് പ്രവിശ്യയായ ഹൈനാനിലെ വെൻചാങ് സ്‌പേസ്‌ക്രാഫ്റ്റ് വിക്ഷേപണ സ്ഥലത്തേക്ക് എത്തിച്ചു.

 

പ്രീ-ലോഞ്ച് പരീക്ഷണങ്ങൾ ഷെഡ്യൂൾ ചെയ്തതുപോലെ നടത്തുമെന്ന് ഏജൻസി അറിയിച്ചു. അതേസമയം പത്ത്‌ ദിവസം നീണ്ട ചാന്ദ്രയാത്രക്ക്‌ ശേഷം ആർട്ടമിസ്‌ –2 ദ‍ൗത്യസംഘം ശനിയാഴ്‌ച ഭൂമിയിൽ തിരിച്ചെത്തുകയായി. കാലാവസ്ഥ അനുകൂലമെങ്കിൽ പുലർച്ചെ 5.37ന്‌ സാന്റിയാഗോക്ക്‌ സമീപമുള്ള പസഫിക്ക്‌ സമുദ്രത്തിൽ നാല്‌ പേരുമായുള്ള ഒറിയോൺ പേടകം പതിക്കും.

Share news
error: Content is protected !!