KOYILANDY DIARY

The Perfect News Portal

എലത്തൂർ ട്രെയിന്‍ തീവെപ്പിൽ മരിച്ചവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു; ധനസഹായം കൈമാറി

കണ്ണൂർ: എലത്തൂരിൽ അക്രമി ട്രെയിനിൽ  തീവെച്ചതിനെ  തുടർന്ന് മരിച്ചവരുടെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. പലോട്ടുപള്ളി സ്വദേശി റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീടുകളിലാണ് മുഖ്യമന്ത്രി എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖർ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.ഒരു കുട്ടിയടക്കം 3 പേരാണ്  ആക്രമണത്തിൽ മരിച്ചത്.