KOYILANDY DIARY

The Perfect News Portal

ഇന്നസെൻ്റിന് അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി എത്തി

ഇന്നസെൻ്റിന് അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി എത്തി. ജന്മനാടായ  ഇരിഞ്ഞാലക്കുടയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോഴാണ് മുഖ്യമന്ത്രി എത്തിയത്. രാവിലെ പതിനൊന്നരയോടെയാണ് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നും മൃതദേഹം വിലാപയാത്രയായി ഈരിഞ്ഞാലക്കുട ടൗൺ ഹാളിൽ എത്തിച്ചത്. അവസാനമായി അദ്ദേഹത്തെ ഒരു നോക്കു കാണാൻ ഒട്ടേറെ പേരാണ് ഇവിടെ എത്തിയത്.

ഇന്നസെന്‍റിന്‍റെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിൽ നടക്കും. സെൻ്റ് തോമസ് പള്ളിയിലെ സെമിത്തേരിയില്‍ അച്ഛൻ വറീതിൻ്റെയും അമ്മ മാര്‍ഗലീത്തയുടെയും കല്ലറകള്‍ക്കടുത്താണ് അദ്ദേഹത്തിൻ്റെ അന്ത്യവിശ്രമം.