KOYILANDY DIARY

The Perfect News Portal

പ്രൗഢമായി റിവിറ്റ്ലൈസിയ റിപ്പബ്ലിക് ദിനാഘോഷം

പ്രൗഢമായി റിവിറ്റ്ലൈസിയ റിപ്പബ്ലിക് ദിനാഘോഷം. മർകസ് മാലിക് ദീനാർ സ്റ്റുഡൻ്റ്സ് യൂണിയൻ അന്നബഅ് സംഘടിപ്പിച്ച റിവിറ്റ്ലൈസിയ റിപബ്ലിക് ദിനാഘോഷം മർകസ് അലുംനി പ്രസിഡണ്ട് സി. പി. ഉബൈദുല്ല സഖാഫി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പൂർവ്വികരായ രാഷ്ട്ര ശിൽപികളുടെ മാർഗമാണ് ഭരണാധികാരികൾ പിന്തുടരേണ്ടതെന്നും എല്ലാ വിഭാഗം ജനങ്ങളേയും ഉൾക്കൊണ്ട്  മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപന മേധാവി ഇസ്സുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മർകസ് ഡയറക്ടർ ജനറലിൻ്റെ പ്രൈവറ്റ് സെക്രട്ടറി ഹനീഫ സഖാഫി മണ്ടാൾ മുഖ്യാതിഥിയായി. ഇർഷാദ് സൈനി സന്ദേശ പ്രഭാഷണം നിർവഹിച്ചു.  ഹാഫിള് ശുഹൈബ് സഖാഫി, ഹാഫിള് ഹസീബ് സഖാഫി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പതാക ഉയർത്തൽ, ദേശഭക്തിഗാനം, ആമുഖ വായന, പരേഡ്, സ്പെഷ്യൽ ടോക് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടന്നു.
Advertisements