KOYILANDY DIARY

The Perfect News Portal

പയ്യാനക്കലിൽ തെരുവ് നായ ആക്രമണം രണ്ട് വയസ്സുള്ള കുട്ടിക്ക് കടിയേറ്റു.

കോഴിക്കോട്: പയ്യാനക്കലിൽ രണ്ട് വയസ്സുള്ള കുട്ടിയടക്കം നാല് പേർ തെരുവ് നായയുടെ ആക്രമണത്തിനിരയായി. അംഗൻവാടിയിൽ നിന്ന് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയ കുട്ടിയെ വഴിമധ്യേ തെരുവ് നായ ആക്രമിക്കുകയായിരുന്നു.

നായയുടെ കടിയേറ്റ് കുട്ടിയുടെ കാലിൽ ആഴത്തിലുള്ള മുറിവുണ്ട്. കുട്ടിയുടെ അമ്മക്കും ദേഹമാസകലം കടിയേറ്റിട്ടുണ്ട്. അമ്മയെയും കുഞ്ഞിനെയും നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാരെയും നായ കടിച്ചുകീറി. പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.