KOYILANDY DIARY

The Perfect News Portal

കണ്ണൂരിൽ മാരകായുധങ്ങളുമായി യുവാവ് പിടിയിൽ

കണ്ണൂർ: മനേക്കരയിൽ മാരകായുധങ്ങളുമായി യുവാവ് പൊലീസ് പിടിയിൽ. മൂന്നംഗ സംഘത്തിലെ ഒരാളെ പാനൂർ പൊലീസ് ഇൻസ്‌പെക്ടർ എം. പി. ആസാദിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് ഓടിച്ചിട്ട്‌ പിടികൂടുകയായിരുന്നു. പിടിയിലായത് സി. ഒ. ടി നസീർ വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതികൾക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.