KOYILANDY DIARY

The Perfect News Portal

സർക്കാർ ജീവനക്കാർക്ക് ക്വാർട്ടേഴ്സ് പണിയുക: കെ ജി ഒ എ.

കൊയിലാണ്ടി: ഏഴായിരത്തിൽപരം ജീവനക്കാർ ജോലി ചെയ്യുന്ന കൊയിലാണ്ടി താലൂക്കിൽ സംസ്ഥാന ജീവനക്കാർക്ക് ക്വാർട്ടേഴ്സ് സമുച്ഛയം പണിയണമെന്ന് കെ ജി ഒ എ കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി മുൻസിപ്പൽ ടൌൺ ഹാളിൽ നടന്ന സമ്മേളനം കെ ജി ഒ എ സംസ്ഥാന കമ്മിറ്റി അംഗം പി സെയ്തലവി ഉദ്ഘാടനം ചെയ്തു. ഡോ പ്രഭിത വി.പി അദ്ധ്യക്ഷയായി.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ എം ജയശ്രീ സംസാരിച്ചു. ഏരിയാ സെക്രട്ടറി ജി ഗീതാനന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി ഡോ പ്രഭിത വിപി (പ്രസിഡണ്ട്).
റിജുകുമാർ കെ സി, രജിത പി (വൈസ് പ്രസിഡണ്ട്), ശ്രീനാഥ് എ (സെക്രട്ടറി). ഡോ. ഷിനോജ്, എം ഗിരീഷ് കുമാർ (ജോ.സെക്രട്ടറിമാർ). ഗീതാനന്ദൻ ജി (ട്രഷറർ). സുനില കുമാരി- വനിതാ കമ്മിറ്റി കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു.