KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിൽ കരടി ആക്രമണം. യുവാവിന് പരിക്കേറ്റു

വയനാട്ടിൽ കരടി ആക്രമണം. യുവാവിന് പരിക്കേറ്റു. ചെതലയം ചുരക്കുനിയിൽ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പുകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് (38) പരിക്കേറ്റത്. റോഡിലൂടെ നടന്ന് പോകുകയായിരുന്ന രാജനെ കരടി ആക്രമിക്കുകയായിരുന്നു. കഴുത്തിന് സാരമായി പരിക്കേറ്റ ഇയാളെ ബത്തേരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!