KOYILANDY DIARY

The Perfect News Portal

യു.എ.ഇ യില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

യു.എ.ഇ യില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ദുബായ്: കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് പന്നിവെട്ടും ചാലില്‍ അബ്‍ദുല്‍ സലീമിൻ്റെയും സുഹറയുടെയും മകന്‍ ഫവാസ് (23) ആണ് മരിച്ചത്. ദുബായ് ഇന്‍വെസ്റ്റ്മെൻ്റ് പാര്‍ക്കിന് സമീപത്തെ റോഡരികില്‍ വാഹനത്തിന് അരികെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

രാത്രി താമസസ്ഥലത്ത് ഫവാസ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കള്‍ പോലീസിൽ പരാതി നല്‍കിയിരുന്നു. മൃതദേഹം ദുബൈ പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.