KOYILANDY DIARY

The Perfect News Portal

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 4 കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 4 കോടിയുടെ സ്വർണം പിടികൂടി. സ്വർണക്കടത്ത് സംഘവും സ്വർണം പൊട്ടിക്കൽ സംഘവുമാണ് പിടിയിലായത്. 5151 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച അഞ്ച് പേരെയാണ് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം പിടികൂടിയത്.

സ്വർണം ഒളിപ്പിച്ച് കടത്താനുപയോഗിച്ച 19 കാപ്സ്യുളുകൾ ഇവരിൽ നിന്ന് കണ്ടെടുത്തു. ശരീരത്തിൻ്റെ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ച കാപ്സ്യുളുകളും, കാർബോർഡ് പെട്ടിക്കുള്ളിൽ കടത്താൻ ശ്രമിച്ച സ്വർണവുമാണ് പിടികൂടിയത്. സ്വർണക്കടത്തുകാരായ ഇവരിൽ നിന്ന് സ്വർണം തട്ടിയെടുക്കാൻ എത്തിയ സംഘത്തിലെ ഏഴ് പേരാണ് പിടിയിലായവരിൽ മറ്റുള്ളവർ. ഇതു കൂടാതെ മറ്റ് മൂന്ന് കേസുകളിലായി 1.4 കോടി രൂപ വില വരുന്ന രണ്ടര കിലോ സ്വർണവും പൊലീസ് പിടിച്ചെടുത്തു.

സ്വർണവുമായി എയർ പോർട്ടിലിറങ്ങുന്ന മൂന്ന് കാരിയർമാരെ തട്ടിക്കൊണ്ടു പോകാനായിരുന്നു സ്വർണക്കടത്തുകാരുടെ ശ്രമം.എന്നാൽ ഈ മൂന്ന് യാത്രക്കാരെ സംശയം തോന്നിയ ഉദ്യോഗസ്ഥർ എക്സ്റേക്കായി പുറത്തേക്ക് കൊണ്ടു പോകുമ്പോൾ ആറംഗ സംഘം ഉദ്യോഗസ്ഥരുടെ വാഹനത്തിന് ചുറ്റും കറങ്ങുന്നത് ശ്രദ്ധയിൽപ്പെടുകയും പൊലീസ് തന്ത്രപരമായ പ്രതികളെ കീഴടക്കുകയുമായിരുന്നു.