KOYILANDY DIARY.COM

The Perfect News Portal

ഉപ്പിലിട്ട മാങ്ങ നിവേദ്യം സ്വീകരിക്കാൻ കളിയാട്ട ദിവസം ആയിരങ്ങളെത്തും

ഉപ്പിലിട്ട മാങ്ങ നിവേദ്യം സ്വീകരിക്കാൻ കളിയാട്ട ദിവസം ആയിരങ്ങളെത്തും.. ഇതിനുമുണ്ട് ഒരുപാട് ചരിത്രം പറയാൻ..  കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനു അനുബന്ധിച്ച് നൂറ്റാണ്ടുകളായി തുടർന്ന് പോരുന്ന ഒരു ആചാരമാണ് ഉപ്പിലിട്ട മാങ്ങ കൊടുക്കൽ. മൂടാടി പാലോളി തറവാട്ടുകാരാണ് കഴിഞ്ഞ 46 വർഷക്കാലമായി ഇത് നടത്തി പോരുന്നത്. കാളിയാട്ട ദിവസം ഉച്ചതിരിഞ്ഞാണ് ഉപ്പിലിട്ട മാങ്ങാ വിതരണം ആരംഭിക്കുക. ഒരാഴ്ച മുമ്പ് തന്നെ പ്രദേശത്ത് നിന്ന് മാങ്ങ സംഭരിക്കും. ഒരു കൂട്ടായ്മയിലൂടെ ശേഖരിച്ച മാങ്ങ മുറിച്ച് ഉപ്പും മുളകും വെളിച്ചെണ്ണയും ചേർത്ത് പാകപ്പെടുത്തിയ ശേഷം കാളിയാട്ട ദിവസം വിതരണം ചെയ്യുക. പാകപ്പെടുത്താൻ പിന്നണിയിൽ  നൂറോളംപേരും ഉണ്ടാകും.

വലിയ വട്ടകളിൽ തയ്യാറാക്കി ഒരോതവണയും 75 കിൻ്റലോളം മാങ്ങയാണ് ഇതിനായി  സംഭരിക്കുക. അൻപതിലധികം പേരാണ് ഇത് പാകപ്പെടുത്താൻ മുന്നിട്ടിറങ്ങുക.. തയ്യാറാക്കിയ മാങ്ങ കാളിയാട്ട ദിവസം ക്ഷേത്ര പരിസരത്ത് എത്തിക്കും. എന്നിട്ട് നിവേദ്യമായി ദേവിക്ക് സമർപ്പിച്ച ശേഷമാണ് ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുക.

കവുങ്ങിൻ പാളകൊണ്ട് നിർമ്മിച്ച പാത്രത്തിൽ കോരി, നീട്ടുന്ന കൈകളിലേക്ക് മാങ്ങ കൊടുക്കും. എരിവ് മാറ്റാൻ പിന്നാലെ വെള്ളവും ഒഴിച്ചു കൊടുക്കും. ആയിരക്കണക്കിന് പേരാണ് ഇതിൻ്റെ രുചി നുകരാൻ എത്തുക.. കുടിവെള്ളത്തിന് വേണ്ടി പോലും അലയുന്ന പണ്ട് കാലത്ത് ഒരു താൽക്കാലിക ആശ്വാസം എന്ന നിലയിലാണ് ഈ ചടങ്ങ് ആരംഭിച്ചതെന്നാണ് പറയുന്നത്..

Advertisements

രാജ ഭരണ കാലം തൊട്ട് കണ്ണാടിക്കൽ തറവാട്ടുകാർ തുടർന്ന് പോരുന്ന ആചാരം ഇടക്കാലത്ത് നിലച്ചുപോയി. പിന്നീട് പാലോളിക്കാർ ഏറ്റെടുത്ത ചടങ്ങ് കഴിഞ്ഞ നാലര പതിറ്റാണ്ടായി തുടർന്ന് പോരുന്നതിനിടെ. പാലേളി തറവാട്ടുകാരുടെ ബന്ധത്തിൽപ്പെട്ട ചന്തുക്കുട്ടി എന്നയാൾ ഏറ്റടുക്കുകയും അദ്ദേഹത്തിൻ്റെ മരണത്തോടെ ഇപ്പോൾ മകൻ രഞ്ജിത്ത് മാസ്റ്ററുടെ നേതൃത്വത്തിലാണ് മാങ്ങ നിവേദ്യം വിതരണത്തിനായി എത്തുന്നത്.