മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; കാർ ചവിട്ടി തകർത്തു
.
ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം. നല്ലതണ്ണി എസ്റ്റേറ്റിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഒരു കാർ ആണ് ഇത്തവണ പടയപ്പയുടെ ആക്രമണത്തിന് ഇരയായത്. പ്രദേശത്ത് ഭീതി സൃഷ്ടിച്ചുകൊണ്ട് എത്തിയ ആന, വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ ആക്രമിക്കുകയായിരുന്നു.

ദിനകരൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാറാണ് കാട്ടാന തകർത്തത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് കാട്ടാന ശല്യം വർധിക്കുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്. നേരത്തെയും മൂന്നാർ മേഖലയിൽ സമാനമായ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഫെബ്രുവരിയിൽ കടലാർ എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിൽ ഓട്ടോ പടയപ്പ തകർത്തിരുന്നു.
Advertisements




