KOYILANDY DIARY

The Perfect News Portal

കുനിയിൽ കടവ് റെസിഡൻ്റ്സ് അസോസിയേഷൻ വാർഷികം ആഘോഷിച്ചു

വാർഷികം ആഘോഷിച്ചു. അത്തോളി കുനിയിൽ കടവ് റെസിഡൻ്റ്സ് അസോസിയേഷൻ എട്ടാം വാർഷികം ആഘോഷിച്ചു. ഫാത്തിമ ലുലു നഗറിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് നാസിഫ് ഖാൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കേരള ചലചിത്ര അക്കാദമി റീജണൽ കോർഡിനേറ്റർ എസ്. നവീന മുഖ്യാതിഥിതിയായിരുന്നു.
ഫോട്ടോഗ്രാഫിയിൽ ദേശീയ സംസ്ഥാന അവാർഡുകൾ നേടിയ വിനോദ് അത്തോളി, എം.എസ്.സി ബയോ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ രോഹിത പറമ്പിൽ, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർ എന്നിവരെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് ഉപഹാര സമർപ്പണം നടത്തി.
Advertisements
ജോ. സെക്രട്ടറി രവീന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വാർഡ് മെമ്പർ എ. എം സരിത, ആർ.എം കുമാരൻ എന്നിവർ സംസാരിച്ചു. ജോ. സെക്രട്ടറി ടി.കെ ഫസീൽ സ്വാഗതവും ട്രഷറർ ശശിധരൻ വള്ളിൽ നന്ദിയും പറഞ്ഞു. തുടർന്ന് വർണശബളമായ ഘോഷയാത്രയും, വിവിധ കലാപരിപാടികളും അരങ്ങേറി.