KOYILANDY DIARY

The Perfect News Portal

ആഭരണ നിർമ്മാണ തൊഴിലാളി എ കെ.ജി.ഡബ്ല്യു.യു ജില്ലാ സമ്മേളനം

കൊയിലാണ്ടി: ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ 3000 രൂപയാക്കണമെന്ന്
ആൾ കേരളാ ഗോൾഡ് വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കൊയിലാണ്ടിയിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി എ.എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ തൊഴിലാളികൾക്കുള്ള ഡിജിറ്റൽ ഐ.ഡി.കാർഡുകളുടെ വിതരണവും നടന്നു.
ക്ഷേമനിധി മറ്റു ക്ഷേമനിധിയിൽ ലയിപ്പിക്കാതെ തനതായി നിലനിർത്തുക, എല്ലാ ബാങ്കുകളിലും അപ്രൈസർമാരായി സ്വർണ്ണ തൊഴിലാളികളെ നിയമിക്കുക, അപ്രൈസർമാർക്ക് പെൻഷനും മററാനുകൂല്യങ്ങളും ലഭ്യമാക്കുക ആർട്ടിസാൻ ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ്റെ കീഴിൽ സ്വർണ്ണാഭരണ നിർമ്മാണ വിപണന കേന്ദ്രങ്ങൾ ആരംഭിക്കുക, തകർന്നു കൊണ്ടിരിക്കുന്ന സ്വർണ്ണാഭരണ നിർമ്മാണമേഖല പുന:സ്ഥാപിക്കാൻ വേണ്ടുന്ന ഇടപെടൽ കേന്ദ്ര സംസ്ഥാന സ ർക്കാറുകൾ നടത്തുക തുടങ്ങിയ ആവശ്യങ്ങളും  സമ്മേളനം ആവശ്യപ്പെട്ടു.
Advertisements
സി.എം. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു, എൻ.കെ.രാജീവൻ, കെ.കെ ജയദാസൻ, പി.കെ.വിനയൻ ടി.കെ.ബാലകൃഷ്ണൻ ,എം. സദാനന്ദൻ, കെ.കെ.പ്രകാൻ, സി. നടരാജൻ, എം.കെ. ശശിധരൻ എന്നിവർ സംസാരിച്ചു.. പുതിയ ഭാരവാഹികളായി സി.എം.ദാമോദരൻ (പ്രസിഡണ്ട്), സി. നടരാജൻ (വൈസ്  പ്രസിഡണ്ട്), എൻ.കെ.രാജീവൻ (സെക്രട്ടറി), കെ.കെ. ജയദാസൻ (ജോ: സെക്രട്ടറി), പി.കെ.വിനയൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.