KOYILANDY DIARY

The Perfect News Portal

അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് സൂചന. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് സൂചന. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കാസർഗോഡ്: തലക്ലായിലെ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ കാരണമല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചു. ഒപ്പം മൊബൈൽ ഫോണിലെ വിവരങ്ങളും പൊലീസ് ശേഖരിച്ചു.

അഞ്ജുശ്രീയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും ഇത് കരളിൻ്റെ പ്രവർത്തനത്തെ ബാധിച്ചുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്.

കാസർഗോട്ടെ ഹോട്ടലിൽ നിന്ന് കഴിഞ്ഞ ദിവസം ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതിന് ശേഷമാണ് പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ആരംഭിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടി ബാഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചു.

Advertisements

തുടർന്ന് ബന്ധുക്കളുടെ പരാതിയിന്മേൽ മേൽപ്പറമ്പ് പൊലീസിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ആദ്യം ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് കരുതിയിരുന്നുവെങ്കിലും ഇപ്പോൾ ആത്മഹത്യയാണെന്ന സൂചനകൾ പുറത്ത് വന്നിരിക്കുകയാണ്.