KOYILANDY DIARY

The Perfect News Portal

ശബരി പാതയും സിൽവർലൈനും എതിർപ്പുകൾ അതിജീവിക്കും: മന്ത്രി പി. രാജീവ്

ഗൃഹസന്ദർശനം.. ശബരി പാതയും സിൽവർലൈനും എതിർപ്പുകൾ അതിജീവിക്കും: മന്ത്രി പി. രാജീവ്.. കൊച്ചി ‘‘ജനങ്ങൾക്ക്‌ സഞ്ചാര സ്വാതന്ത്ര്യം വേണം. അതിന്‌ ശബരി പാതയടക്കമുള്ള പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കണം’’ ഗൃഹസന്ദർശനത്തിനെത്തിയ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവിനോട്‌ മമ്പിള്ളിൽ പോളും കുടുംബവും പറഞ്ഞു. ജനങ്ങൾക്ക്‌ ആവശ്യമുള്ള പദ്ധതികൾ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്‌ഞാബദ്ധമാണെന്ന്‌ പി രാജീവ്‌ മറുപടി പറഞ്ഞു. ശബരി പാതയും സിൽവർ ലൈനും അടക്കമുള്ള വികസനപദ്ധതികളെ യുഡിഎഫും ബിജെപിയും എതിർക്കുന്നത് പതിവാണ്. ഇത് അതിജീവിക്കുമെന്നും പി രാജീവിന്റെ ഉറപ്പ്‌.

മട്ടാഞ്ചേരിയിലും തൃപ്പൂണിത്തുറ മമ്പിള്ളി ലെയ്‌നിലെയും വീടുകളിലായിരുന്നു ഞായറാഴ്‌ച പി രാജീവ്‌ സന്ദർശനം നടത്തിയത്‌. ഓരോ വീട്ടിലും ഹൃദ്യമായ സ്വീകരണമാണ്‌ ലഭിച്ചത്‌. ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും അറിഞ്ഞും തുടർനടപടികൾ ചർച്ച ചെയ്‌തുമായിരുന്നു ഗൃഹസന്ദർശനം. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി സി ഷിബുവും പാർടി പ്രവർത്തകരും ഒപ്പമുണ്ടായി. വഖഫ് ബോർഡിന്റെ കെട്ടിടങ്ങൾ തകർന്നുകിടക്കുന്നതു സംബന്ധിച്ച പരാതികൾ മട്ടാഞ്ചേരി സന്ദർശനത്തിനിടെ ജനങ്ങൾ ഉന്നയിച്ചു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്‌ ശർമ പറവൂർ ടൗൺ മൂകാംബി റോഡിലും എസ്‌ സതീഷ്‌ മൂവാറ്റുപുഴ മുതുകല്ല്‌, കാക്കൂച്ചിറ പ്രദേശത്തും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ആർ മുരളീധരൻ കല്ലൂർക്കാട് മരുതൂർ ഭാഗത്തും സി ബി ദേവദർശനൻ പുക്കാട്ടുപടിയിലും എം സി സുരേന്ദ്രൻ ആമ്പല്ലൂരിലും ജോൺ ഫെർണാണ്ടസ്‌ ഇടക്കൊച്ചിയിലും സി കെ പരീത്‌ കളമശേരി വെസ്‌റ്റിലും ആർ അനിൽകുമാർ കോതമംഗലം ഈസ്റ്റിലുംഗൃഹസന്ദർശനം നടത്തി.

Advertisements