KOYILANDY DIARY

The Perfect News Portal

അണേല വലിയമുറ്റം ശ്രീ കളരി ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.

കൊയിലാണ്ടി: അണേല വലിയമുറ്റം ശ്രീ കളരി ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. മഹോത്സവത്തിൻ്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഗുരുതി, 7 മണിക്ക് കോൽക്കളി, 8 മണിക്ക് വിവിധ കലാപരിപാടികൾ, 8:30 ന് കളരിപ്പയറ്റ്, രാത്രി 10 മണിക്ക് കോട്ടയിൽ പോക്ക്, അരി ചൊരിയൽ.

മൂന്നാം ദിവസമായ ശനിയാഴ്ച ഉച്ചയ്ക്ക് അന്നദാനം, 3 മണിക്ക് ഗുരുദേവൻ വെള്ളാട്ട്, ഇളനീർക്കുല വരവ്, വൈകിട്ട് 6 മണിക്ക്  താലപ്പൊലിയോടു കൂടി ഭഗവതിയുടെ നട്ടത്തിറ, തുടർന്ന് മറ്റുതിറകൾ.