KOYILANDY DIARY

The Perfect News Portal

മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. 

കൊയിലാണ്ടി: മൾട്ടി പർപ്പസ് കോ – ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് (KOMPCOS)  കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ എം. എൽ. എ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ കെ. പി. സുധ കൗണ്ടർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഷെയർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പി. വിശ്വൻ മാസ്റ്റർ ആലികോയയിൽ നിന്നും നിക്ഷേപം സ്വീകരിച്ചു. പി. രത്നവല്ലി ടീച്ചർ സോഫ്റ്റ് വെയർ ലോഞ്ചിങ്ങ് നടത്തി. കൗൺസിലർ എ. ലളിത, ടി. കെ. ചന്ദ്രൻ, ഇ. കെ. അജിത്ത്, വി. പി. ഇബ്രാഹിം കുട്ടി, വായനാരി വിനോദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എം. ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
Advertisements
ബേങ്കിങ്ങ്, ഇവൻ്റ്  മാനേജ്മെൻ്റ്, ടൂറിസം ആൻ്റ് ട്രാവലിങ്ങ്, ഫെസ്റ്റുകളുടെ സംഘാടനം, ലേബർ കോൺട്രാക്റ്റ്, ഏജൻസി സർവ്വീസ്, മാർക്കറ്റിഗ്, കൺസ്യൂമർ സ്റ്റോർസ്, ഹോം സർവ്വീസസ് തുടങ്ങിയ വ്യത്യസ്തമായ പദ്ധതികളാണ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ. ചടങ്ങിൽ വൈസ് പ്രസിഡണ്ട് സി കെ. മനോജ് സ്വാഗതവും ടി മോഹനൻ നന്ദിയും പറഞ്ഞു.