KOYILANDY DIARY

The Perfect News Portal

ആലുവയിൽ ഹോട്ടലിൽ തീപിടുത്തം, പൂർണ്ണമായി കത്തി നശിച്ചു 

ആലുവ: ഹോട്ടലിന് തീ പിടിച്ച് പൂർണ്ണമായി കത്തി നശിച്ചു. കല്യാണ പന്തൽ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഓലകൊണ്ടു നിർമ്മിച്ച മേൽക്കൂരയായതിനാലാണ് തീ വേഗത്തിൽ കത്തിപ്പടർന്നത്.

അടുക്കള ഭാഗത്തുനിന്ന് തീ ഉയർന്നത് കണ്ട് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നു തീയണച്ചു. തീ പടർന്നതോടെ ഹോട്ടൽ പൂർണ്ണമായി കത്തി നശിച്ചു.