KOYILANDY DIARY

The Perfect News Portal

കൂടെയുണ്ട് കരുതലോടെ “ഒപ്പം”ക്യാമ്പയിൻ – ട്രെയിനിങ് സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ യുടെ ആഭിമുഖ്യത്തിൽ – കൂടെയുണ്ട് കരുതലോടെ- “ഒപ്പം” ക്യാമ്പയിൻ  സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഭാഗമായി പി.എം.എ.വൈ ലൈഫ് ഗുണഭോക്താക്കൾ, കുടുംബാംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, ആശ്രയ, അതിദാരിദ്രം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്കായി സ്വയംതൊഴിൽ സംരംഭങ്ങൾ, വേധനാധിഷ്ഠിത തൊഴിലുകൾ എന്നിവയെ കുറിച്ച് ട്രെയിനിങ് സംഘടിപ്പിച്ചു.
ടൗൺ ഹാളിൽ നടന്ന ക്യാമ്പയിൻ നഗരസഭ ഉപാധ്യക്ഷൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. പി.എം.എ.വൈ യുടെ എസ്.ഡി.എസ് ആയ വി.ആർ. രചന പദ്ധതി വിശദീകരിച്ചു. റിജിൻ കൃഷ്ണ, വ്യവസായ ഓഫീസർ ടി.വി. ലത, രൂപ, സിറ്റി മിഷൻ മാനേജർ  തുഷാര, എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു.
Advertisements
പരിപാടിയിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ഇ.കെ. അജിത്, കെ.എ. ഇന്ദിര, സി. പ്രജില, കൗൺസിലർ കെ.കെ. വൈശാഖ്, നഗരസഭ സെക്രട്ടറി എൻ. സുരേഷ് എന്നിവർ സംസാരിച്ചു. മെമ്പർ സെക്രട്ടറി ടി.കെ. ഷിബ സ്വാഗതവും സി.ഡി.എസ്.അധ്യക്ഷ എം.പി. ഇന്ദുലേഖ  നന്ദിയും പറഞ്ഞു.