KOYILANDY DIARY

The Perfect News Portal

നന്തിയിൽ ഇലട്രിക് ഷോപ്പിന് തീപിടിച്ചു

കൊയിലാണ്ടി: നന്തിയിൽ ഇലട്രിക് ഷോപ്പിന് തീപിടിച്ചു. ഇന്ന് രാവിലെ 10 മണിയോടുകൂടിയാണ് മൂടാടി പഞ്ചായത്തിലെ നന്തി പുളിമുക്കിലിലെ  സോന ഇലക്ട്രിക്കൽ പ്ലംബിംഗ് ഷോപ്പിൽ തീ പിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി വെള്ളം ഉപയോഗിച്ച് തീ അണച്ചു. ഇലക്ട്രിക്കൽ പ്ലംബിംഗ് സാനിറ്ററി ഐറ്റംസ് എന്നിവ കത്തിനശിച്ചിട്ടുണ്ട്. ഷോട്ട് സർക്യൂട്ടാണ് തീ പിടിക്കാനുള്ള കാരണമെന്നാണ് പ്രഥമിക നഗമനം.
മറ്റ് നിരവധി ഉപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്. പെയിന്റുകളും മറ്റും സൂക്ഷിച്ചിരുന്ന റൂമിലേക്ക് തീ പടരാതിരുന്നതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സ്റ്റേഷൻ ഓഫീസർ സിപി ആനന്ദൻറെ നേതൃത്വത്തിൽ ഗ്രേഡ് എ എസ് ടി ഓ മജീദ് എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടിപി ഷിജു, ഇ എം നിധി പ്രസാദ്, സനൽ രാജ്, ഷാജു, നിതിൻ രാജ്, ഹോം ഗാർഡ് രാജീവ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.