KOYILANDY DIARY

The Perfect News Portal

വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി

കൊയിലാണ്ടി: വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി. ക്ഷേത്രം ശാന്തി കോച്ചപ്പൻ്റെ പുരയിൽ സുനിൽ കുമാറിൻ്റെ മുഖ്യ കാർമികത്വത്തിൽ നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ അമ്മേ ശരണം വിളികളോടെയായിരുന്നു കൊടിയേറി.

  • 15ന് വൈകുന്നേരം 5 മണിക്ക് വിളക്കുപൂജ, രതീശൻ ഗുരുക്കളുടെ ശിക്ഷണത്തിൽ തദ്ദേശീയ കലാകാരൻമാരുടെ ചെണ്ടമേള അരങ്ങേറ്റം.
  • 16ന് രാത്രി 8 മണിക്ക് സുധീർ മാസ്റ്റർ മാങ്കുഴിയുടെ ആദ്ധ്യാത്മിക പ്രഭാഷണം.
  • 17ന് രാത്രി 9 മണിക്ക് സൂര്യകാലടി ഭജനമണ്ഡലിയുടെ ഭജന.
  • 18ന് രാത്രി ഭജന. 19 ന് ചെറിയ വിളക്ക് ദിവസം രാത്രി 9 മണിക്ക് സ്കോളർഷിപ്പ് വിതരണം, സംഗീത സന്ധ്യ.
  • 20ന്. വലിയ വിളക്ക്, രാത്രി – 7 -30 ന് തായമ്പക, 10 മണിഗാനമേള, രാത്രി .1.30 ന്, നാന്തകം എഴുന്നള്ളിപ്പ്,
  • 21ന്.താലപ്പൊലി. വൈകീട്ട് 6.15ന്; ചെറുശ്ശേരി കുട്ടൻ മാരാർ, മച്ചാട് മണികണ്ഠൻ, തൃപ്പാളൂർ ശിവൻ, പനമണ്ണ മനോഹരൻ, ഏഷ്യാഡ് ശശി, നന്മണ്ട നാരായണൻ ഗുരുക്കളും ശിക്ഷാർത്ഥികളും അണിനിരക്കുന്ന പാണ്ടിമേളത്തോടെ നാന്തകം എഴുന്നള്ളത്ത്. രാത്രി .11 മണിക്ക് വർണ്ണ വിസ്മയം. രാത്രി .12 മണി.ഗുരുതി തർപ്പണം പുലർച്ചെ ശ്രീഭൂതബലിയോടെ  മഹോത്സവം സമാപിക്കും,