KOYILANDY DIARY

The Perfect News Portal

50 വർഷങ്ങൾക്ക് ശേഷം ഒത്തുചേർന്ന് പൂർവ്വ വിദ്യാർത്ഥികൾ

50 വർഷങ്ങൾക്ക് ശേഷം ഒത്തുചേർന്ന് പൂർവ്വ വിദ്യാർത്ഥികൾ. കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് കോളേജിലെ 1972 – 74 വർഷങ്ങളിലെ  ഹിസ്റ്ററി മലയാളം ബാച്ച് വിദ്യാർത്ഥികൾ 50 വർഷങ്ങൾക്ക് ശേഷം അതേ ക്ലാസ്സ് മുറിയിൽ ഒത്തുചേർന്നു, കലാലയ ജീവിതത്തിലെ ഓർമ്മകൾ പങ്ക് വെച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ: മിനി നിർവഹിച്ചു. പൂർവ വിദ്യാർത്ഥി കെ.പി ശ്രീശൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
പഴയ കാല വിദ്യാർത്ഥികളിൽ നിരവധി പേർ സംഗമത്തിൽ എത്തിച്ചേർന്നു. പരിക്കു പറ്റി വിശ്രമ ജീവിതം നയിക്കുന്ന ശോഭന വീൽചെയറിലാണ് എത്തിയത്‌. കാമ്പസ് കാലത്തെ സ്മരണകളും വീട്ടു വിശേഷങ്ങളും ഏവരും പരസ്പരം പങ്കുവെച്ചു. കെ.പി.ഉണ്ണിക്കൃഷ്ണൻ, പി. ജയപ്രകാശ്, ഡോ: വാസന്തി, വിനയരാജ് ശ്രീധർ, ആർ. മോഹൻ, അഡ്വ: വിശ്വംഭരൻ, വി. ശ്യാമള, പി.കെ.ശ്രീധരൻ, സതീശൻ തുടങ്ങിയവർ സംസാരിച്ചു.
Advertisements