KOYILANDY DIARY

The Perfect News Portal

പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ മഹാശിവരാത്രി നാളിൽ അഖണ്ഡ നൃത്താർച്ചന

പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ മഹാശിവരാത്രി നാളിൽ അഖണ്ഡ നൃത്താർച്ചന. കൊയിലാണ്ടി: കേരളത്തിലെ അതിപുരാതനമായ അഘോര ശിവക്ഷേത്രങ്ങളിലൊന്നാണു കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പന്തലായനി ശ്രീ അഘോര ശിവക്ഷേത്രം. മഹാശിവരാത്രി നാളിൽ പ്രഭാതം മുതൽ പ്രദോഷം വരെ നീണ്ടു നിൽക്കുന്ന അഖണ്ഡ നൃത്താർച്ചന. കഴിഞ്ഞ 8 വർഷക്കാലമായി തിരുസന്നിധിയിൽ അരങ്ങേറുന്ന നൃത്താർച്ചന ഇത്തവണയും അരങ്ങേറുന്നു. ഡോ. മധുസൂദനൻ ഭരതാഞ്ജലിയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ നർത്തകർ പരിപാടിയിൽ അണിനിരക്കുന്നു. ഇതോടെ ഇന്ത്യയിലെ അംഗീകരിക്കപ്പെട്ട 8 ശാസ്ത്രീയ നൃത്തങ്ങൾ ഉൾപ്പെട്ട കേരളത്തിലെ ഏക ക്ഷേത്ര നൃത്തോത്സവം ഒമ്പതാം വർഷത്തിലേക്കു കടക്കുന്നു.