KOYILANDY DIARY

The Perfect News Portal

ദിവസം 250 കിലോ ജൈവമാലിന്യ സംസ്കരണ ശേഷി.

നവീകരിച്ച ബയോഗ്യാസ് പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: നഗരസഭ ബസ് സ്റ്റാൻ്റ്  പരിസരത്തെ നവീകരിച്ച ബയോഗ്യാസ് പ്ലാൻ്റിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്  നിർവഹിച്ചു. ദിവസം 250 കിലോ ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ പ്ലാൻ്റിന് ശേഷിയുണ്ട്. ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില. സി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവകൊടി, കൗൺസിലർമാരായ രജീഷ് വെങ്ങളത്ത്കണ്ടി, എ. ലളിത, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. റിഷാദ്, ഹരിത കേരള മിഷൻ കോഡിനേറ്റർ രുദ്ര പ്രിയ, ശുചിത്വ മിഷൻ കോഡിനേറ്റർ അതുൽ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ചടങ്ങിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇ. ബാബു സ്വാഗതവും സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ. പി. സുരേഷ് നന്ദിയും പറഞ്ഞു.
Advertisements