KOYILANDY DIARY

The Perfect News Portal

ഫയർ സ്റ്റേഷൻ്റെ നേതൃത്വത്തിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് പരിശീലനം നൽകി

കൊയിലാണ്ടി ഫയർ സ്റ്റേഷൻ്റെ നേതൃത്വത്തിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് പരിശീലനം നൽകി. തീപിടുത്ത സാധ്യതയുള്ള സ്ഥലങ്ങൾ, വലിയ ദുരന്തങ്ങളിലേക്ക് പോകുന്ന സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്ത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിൻ്റെ ഭാഗമായിട്ടാണ് പെട്രോൾ പമ്പിലെ ജീവനക്കാർക്ക് ഫയർ സ്റ്റേഷൻ്റെ നേതൃത്വത്തിൽ പരിശീലനം നൽകിയത്. കൊയിലാണ്ടി സ്റ്റേഷൻ പരിധിയിലുള്ള 12 പെട്രോൾ പമ്പുകളിൽ നിന്നായി 60 ൽ പരം ജീവനക്കാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

കൊയിലാണ്ടി തഹസിൽദാർ സി. പി. മണി പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദൻ, അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി. കെ. പ്രമോദ് എന്നിവർ ക്ലാസുകൾ എടുത്തു. ഫയർ എക്സ്റ്റിംഗ്ഷറുകളുടെ ഉപയോഗം പ്രായോഗികമായി കാണിച്ചു. ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ. പ്രദീപ് സ്വാഗതം പറഞ്ഞു.

വേനൽക്കാല മുന്നൊരുക്കത്തിൻ്റെ ഭാഗമായി സ്റ്റേഷൻ പരിധിയിലെ പ്രധാന സ്ഥാപനങ്ങളിൽ സേഫ്റ്റിബീറ്റ് ഓഫീസർമാർ പരിശോധന നടത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങളും മറ്റ് തീ അപായ സാധ്യതയുള്ള സ്ഥലങ്ങളും സ്ഥാപനങ്ങളും സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്.

Advertisements