KOYILANDY DIARY

The Perfect News Portal

ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രായം 5 വയസ്സ് തന്നെ: വി.ശിവൻകുട്ടി

ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രായം 5 വയസ്സ് തന്നെ: വി.ശിവൻകുട്ടി. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 6 വയസാക്കണമെന്ന കേന്ദ്ര നിർദേശം സ്വീകരിക്കേണ്ട എന്നാണ് സംസ്ഥാന സർക്കാരിൻ്റെ നിലപാട്. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

കുറഞ്ഞ പ്രായം ആറ് വയസാക്കുന്നതിൻ്റെ ഭാഗമായി പ്രവേശന നടപടികളിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്രം നിർദേശം നൽകിയിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധി ഏകീകൃതമല്ലെന്നാണ് കേന്ദ്രത്തിൻ്റെ വാദം.