KOYILANDY DIARY

The Perfect News Portal

മലക്കപ്പാറ അടിച്ചില്‍തൊട്ടിയില്‍ വീണ്ടും കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്

ചാലക്കുടി: മലക്കപ്പാറ അടിച്ചില്‍തൊട്ടിയില്‍ വീണ്ടും കാട്ടാന ആക്രമണം. ഒരാൾക്ക് പരിക്ക്. ആദിവാസി ഊരിലുണ്ടായ കാട്ടാന ആക്രമണത്തില്‍ മലക്കപ്പാറ സ്വദേശി തമ്പാനാണ് പരിക്കേറ്റത്. യുവാവിന്റെ നെഞ്ചിനും കാലിനുമാണ് പരിക്ക്. അടിച്ചില്‍ത്തൊട്ടി ഊരില്‍ കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ കാട്ടാന ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ 15 നാണ് അടിച്ചില്‍തൊട്ടിയില്‍ ആദിവാസിയെ കാട്ടാന തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തിയത്.

പണി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഊരിലെ താമസക്കാരനായ ശിവന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞു. തലേ ദിവസം രാത്രി ശിവന്‍ വീട്ടില്‍ എത്തിയിരുന്നില്ല. വീട്ടുകാര്‍  പിറ്റേ ദിവസം രാവിലെ തിരച്ചില്‍ നടത്തിയപ്പോഴാണ് ഊരിനടുത്തുതന്നെ ഗുരുതരമായി പരുക്കേറ്റ നിലയിലെ ശിവനെ കണ്ടത്. കൂലിപ്പണി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയെന്ന് ശിവന്‍ പറഞ്ഞു.