KOYILANDY DIARY.COM

The Perfect News Portal

“വിഷൻ സമുദ്ര” യിൽ മത്സ്യതൊഴിലാളി ആശങ്ക അകറ്റണം

.
കൊയിലാണ്ടി: യു.ഡി.എഫ് ഗവൺമെൻ്റ് മുൻഗണന നൽകി നടപ്പിലാക്കുന്ന വിഷൻ സമുദ്ര പദ്ധതിയിലെ മത്സ്യതൊഴിലാളികളുടെ ആശങ്ക അകറ്റണമെന്ന് മത്സ്യ തൊഴിലാളി യൂണിയൻ (സി. ഐ.ടി യു) ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു. കൊയിലാണ്ടിയിൽ സി. കുഞ്ഞമ്മദ് നഗറിൽ (പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് ഹാൾ) നടന്ന ഏരിയാ സമ്മേളനം മത്സ്യതൊഴിലാളി ഫെഡറേഷൻ (സി. ഐ.ടി.യു.) സംസ്ഥാന സെക്രട്ടറി അഡ്വ. യു. സൈനുദീൻ ഉദ്ഘാടനം  ചെയ്തു. ടി.വി. ദാമോധരൻ അധ്യക്ഷത വഹിച്ചു.
എ.പി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി സി.എം. സുനിലേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ കെ. ദാസൻ, വി.കെ. മോഹൻദാസ്, എ ഹസ്സൻ, സുനീഷ് എന്നിവർ അഭിവാദ്യം ചെയ്തു. 32 അംഗ പുതിയ ഏരിയാ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. ടി.വി. ദാമോധരൻ (പ്രസിഡണ്ട്), സി. എം സുനിലേശൻ (സെക്രട്ടറി), റഷീദ്. സി.പി. (ട്രഷറർ), മത്സ്യതൊഴിലാളികൾക്ക് ഡീസലിനും പെട്രോളിനും സബ്‌സിഡി അനുവദിക്കുക, കൊയിലാണ്ടി ഹാർബറിൽ അടിയന്തിരമായി ഡ്രെഡ്ജിംഗ് നടത്തുക, ഉൾനാടൻ മത്സ്യതൊഴിലാളികളുടെ വിവിധ വിഷയങ്ങളിൽ ഫിഷറീസ് വകുപ്പ് അലംഭാവം അവസാനിപ്പിക്കുക, മത്സ്യതൊഴിലാളി ആനുകൂല്യങ്ങളുടെ കാലതാമസം അവസാനിപ്പിക്കുക എന്നിവ സമ്മേളനം ആവശ്യപ്പെട്ടു.
Share news