കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം
കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം വിവിധ ചടങ്ങുകളോടെ സമുചിതമായി ആചരിക്കുന്നു. ഗ്രന്ഥം വെപ്പ്, അഖണ്ഡനാമജപം, ദീപാരാധന, അത്താഴ പൂജ, വിളക്കിന്നെഴുന്നള്ളിപ്പ്. ഒക്ടോബർ 21 ബുധനാഴ്ച വിജയദശമി ദിനത്തിൽ കാലത്ത് ഗണപതി ഹോമത്തിന് ശേഷം വിദ്യാരംഭം, പ്രസാദ വിതരണം എന്നിവയാണ് പ്രധാന ചടങ്ങുകൾ. തന്ത്രി മേപ്പാട് ഇല്ലം സുബ്രമണ്യൻ നമ്പൂതിരിയും മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരിയുടേയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ.



