KOYILANDY DIARY

The Perfect News Portal

അഡ്വക്കറ്റ് ഇ. രാജഗോപാലൻ നായർ മെമ്മോറിയൽ താലൂക്ക് തല ക്വിസ് കോമ്പറ്റിഷൻ

അഡ്വക്കറ്റ് ഇ. രാജഗോപാലൻ നായർ മെമ്മോറിയൽ താലൂക്ക് തല ക്വിസ് കോമ്പറ്റിഷൻ നടത്തുന്നു. കൊയിലാണ്ടി: ബാർ അസോസിയേഷൻ്റെയും അഡ്വക്കറ്റ്സ്‌ സോഷ്യൽ വെൽഫെയർ ആൻഡ് സെക്യൂരിറ്റി സ്കീമിൻ്റെയും ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് ക്വസ് കോമ്പറ്റിഷൻ നടക്കുന്നത്. ഭരണഘടനയെയും ഭരണ സംവിധാനങ്ങളെയും നിയമങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായാണ് താലൂക്ക് തല ക്വിസ് കോമ്പറ്റീഷൻ നടത്താൻ തീരുമാനിച്ചത്.
ഒരു സ്കൂളിൽ നിന്നും രണ്ട് വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു ടീമിനാണ് മത്സരിക്കാൻ അവസരം ഉണ്ടാകുക. 1, 2, 3  സ്ഥാനം നേടുന്ന ടീമുകൾക്ക് 5000, 3000 , 2000 രൂപ തോതിൽ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് – 9526 0404 95 (അഡ്വക്കറ്റ് അമൽ കൃഷ്ണ) എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
Advertisements