KOYILANDY DIARY

The Perfect News Portal

അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാളകുട്ടനെ പരസ്യ ലേലം ചെയ്യുന്നു

കൊയിലാണ്ടി നഗരസഭ പ്രദേശത്ത് ഉടമസ്ഥനില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഏകദേശം ഒരു വയസ്സ് പ്രായവും 100 കിലോ തൂക്കവും വരുന്ന കാളകുട്ടനെ പരസ്യ ലേലം ചെയ്യുന്നു. ജനുവരി 21ന് ശനിയാഴ്ച രാവിലെ 11 മണിക്ക് മേൽ ഉരുവിനെ കെട്ടിയിട്ടിരിക്കുന്ന ആറാം വാർഡിലെ സുകുമാരൻ, മേനോക്കി വീട്ടിൽ താഴെ എന്നവരുടെ വീട്ടുമുറ്റത്ത് വെച്ചാണ് പൊതു ലേലം ചെയ്യുന്നതെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
ലേലത്തിൽ പങ്കെടുക്കുന്നവർ 2000/- (രണ്ടായിരം രൂപ) നിരതദ്രവ്യം കെട്ടിവെക്കണം. ലേലത്തിൽ പങ്കടുക്കുന്നവർ ലേലം ആരംഭിക്കുന്നതിന് മുൻപെ നിരതദ്രവ്യ തുക ലേല ഉദ്യോഗസ്ഥൻ കൈവശം കെട്ടി വെച്ചാൽ മാത്രമേ ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ലേലം ഉറപ്പിച്ചയാൾ ലേല ദിവസം 4 മണിക്ക് മുമ്പ് തന്നെ മുഴുവൻ ലേല തുകയും നഗരസഭാ ഓഫീസിൽ അടച്ച് ഉരുവിനെ മേൽ സ്ഥലത്തു നിന്നും മാറ്റേണ്ടതാണ്.
അല്ലാത്ത പക്ഷം ഒരറിയിപ്പും കൂടാതെ ലേലം കാൻസൽ ചെയ്യുന്നതും രണ്ടാം സ്ഥാനക്കാരന് ലേലം ഉറപ്പിക്കുന്നതുമായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഓഫീസ് സമയത്ത് നഗരസഭാ ഹെൽത്ത് വിഭാഗത്തിൽ അന്വേഷിക്കാവുന്നതാണ്.