KOYILANDY DIARY.COM

The Perfect News Portal

കെ വി തോമസിന് ഡൽഹിയിൽ പ്രത്യക പ്രതിനിധിയായി നിയമനം

തിരുവനന്തപുരം: കെ വി തോമസിനെ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഡോ. എ സമ്പത്ത് വഹിച്ചിരുന്ന പദവിയിലാണ് നിയമനം.

5 തവണ ലോകസഭാംഗവും കേന്ദ്ര -സംസ്ഥാന മന്ത്രിസഭകളിൽ അംഗവുമായിരുന്നു കെ വി തോമസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പ്രചരണത്തിനെത്തിയതോടെ കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു. സിപിഐ(എം) പാർടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിലും കെ വി തോമസ് പങ്കെടുത്തിരുന്നു. തുടർന്നാണ് മന്ത്രിസഭ പുതിയ ചുമതലകൾ ഏൽപ്പിക്കുന്നത്.

Share news
error: Content is protected !!