നാല് പ്രമുഖ നടന്മാര്‍ക്കെതിരെ പീഡന ആരോപണവുമായി നടി മിനു മുനീര്‍
നാല് പ്രമുഖ നടന്മാര്‍ക്കെതിരെ പീഡന ആരോപണവുമായി നടി മിനു മുനീര്‍. നടന്‍മാരായ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരെയാണ് ആരോപണം. അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയും ആരോപണമുണ്ട്. ഇവര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നും മിനു പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
ആദ്യത്തെ വില്ലന്‍ ജയസൂര്യയെന്ന് മിനു മുനീര്‍ പറഞ്ഞു. റസ്റ്റ്‌റൂമില്‍ നിന്ന് വരുമ്പോള്‍ പുറകില്‍ നിന്ന് വന്ന് കെട്ടിപ്പിടിച്ച് ചുണ്ടില്‍ ചുംബിച്ചു. അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കുന്നതിനായി ഇടവേള ബാബുവിനെ ഫോണ്‍ വിളിച്ചപ്പോള്‍ ഫോം പൂരിപ്പിക്കാന്‍ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു. ഫോം പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഇടവേള ബാബു കഴുത്തില്‍ ചുംബിച്ചു. അമ്മ അംഗത്വം തനിക്ക് കിട്ടിയില്ല. മണിയന്‍പിള്ള രാജുവും മോശമായി പെരുമാറി. ഒരുമിച്ച് വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ മോശമായി സംസാരിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബല്‍ വെച്ചു എന്നിവരും മോശമായി പെരുമാറി.