KOYILANDY DIARY.COM

The Perfect News Portal

ഡൽഹിയിൽ സ്‌കൂൾ വിദ്യാർഥിനിക്കുനേരെ ആസിഡ്‌ ആക്രമണം

ന്യൂഡൽഹി : സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം. ഡൽഹിയിലെ ദ്വാരക ജില്ലയിൽ രാവിലെ 9 മണിയോടെയാണ് സംഭവം.സ്‌കൂട്ടറിൽ എത്തിയ ആൺകുട്ടി വിദ്യാർഥിനിക്ക് നേരെ ആസിഡ് എറിയുകയായിരുന്നു. 17 കാരിയായ പെൺകുട്ടി ഇപ്പോൾ സഫ്‌ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്.

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി സ്‌കൂളിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. നമ്പർ പ്ലേറ്റില്ലാത്ത സ്‌കൂട്ടറിൽ എത്തിയ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇയാൾ പ്രായപൂർത്തിയാകാത്ത ആളാണോ അല്ലയോ എന്നതും ആക്രമണത്തിന് പിന്നിലെ ഉദ്ദേശവും ഇനിയും കണ്ടെത്താനായിട്ടില്ല.

 

Share news
error: Content is protected !!