KOYILANDY DIARY

The Perfect News Portal

അഭയം രജത ജൂബിലി ലോഗോ പ്രകാശനം ചെയ്തു

ചേമഞ്ചേരി: ഭിന്ന ശേഷി മേഖലയിൽ കഴിഞ്ഞ 25 വർഷമായി ചേമഞ്ചേരിയിൽ പ്രവർത്തിക്കുന്ന അഭയത്തിൻ്റെ രജത ജൂബിലി ലോഗോ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പ്രകാശനം ചെയ്തു. ജനറൽ കൺവീനർ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ പൊറോളി, ശൈലജ ടീച്ചർ, ജുഷ്ന കരുണൻ തിരുവങ്ങൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. ചടങ്ങിൽ അഡ്മിനിസ്ടേഷൻ സിക്രട്ടറി കെ.പി ഉണ്ണി ഗോപാലൻ സ്വാഗതവും പ്രിൻസിപ്പൽ പി.കെ ബിത നന്ദിയും പ്രകാശിപ്പിച്ചു.