KOYILANDY DIARY.COM

The Perfect News Portal

കുമളിയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: കുമളിയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റോസാപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന രുക്മാൻ അലി (36) ആണ് കൊല്ലപ്പെട്ടത്. വഴിയരികിൽ കുത്തേറ്റു മരിച്ച നിലയിലാണ് മൃതദേഹം  കണ്ടെത്തിയത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

കേസിൽ കുമളി സ്വദേശി രാജേഷ്, കമ്പം സ്വദേശി ഖാദർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു . മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

Share news
error: Content is protected !!