KOYILANDY DIARY

The Perfect News Portal

വ്യവസായി ഫാരിസ് അബൂബക്കറിൻ്റെ നന്തിയിലെ വസതിയിൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ പരിശോധന

കൊയിലാണ്ടി: വ്യവസായി ഫാരിസ് അബൂബക്കറിൻ്റെ നന്തിയിലെ വസതിയിൽ കേന്ദ്ര ഏജൻസിയുടെ പരിശോധന. ഇന്നു രാവിലെയോടെയാണ് പരിശോധന ആരംഭിച്ചത്. നിരവധി കാറുകളിലായാണ് അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ഇവിടെ എത്തിയത്. വാഹനങ്ങൾ  വിടിൻ്റെ ഗേറ്റിനുള്ളിലാണ് നിലയുറപ്പിച്ചിട്ടുള്ളത്. വീട് അകത്ത് നിന്നും പൂട്ടിയിട്ടുണ്ട്. ഉള്ളിൽ പരിശോധന തുടരുകയാണ്.

പരിശോധനയുടെ ഉദ്ധേശം എന്താണെന്ന് വരും മണിക്കൂറിനുള്ളലേ അറിയാൻ സാധിക്കുകയുള്ളൂ. ഫാരിസിന് വിദേശ സഹായം ലഭിക്കുന്നുണ്ടോ എന്നും മറ്റ് സാമ്പത്തിക സ്രോതസ്സും മറ്റ് ഇടപാടുകൾ എന്തൊക്കെയാണെന്നും അന്വേഷണ പരിധിയിൽ ഉണ്ടെന്നുമാണ് പൊതു സംസാരം..